കൊല്ലം: സംസ്ഥാന സർക്കാരിന്റെ വിജ്ഞാനകേരളം ക്യാമ്പയിന്റെ ഭാഗമായി ഇന്ന് സി.കേശവൻ മെമ്മോറിയൽ ടൗൺഹാളിൽ കൊല്ലം കോർപ്പറേഷന്റെ നേതൃത്വത്തിൽ തൊഴിൽമേള സംഘടിപ്പിക്കും. ഐ.ടി, ഫിനാൻസ്, ഓട്ടോമൊബൈൽ, റീട്ടെയിൽ, ഹോസ്‌പിറ്റാലിറ്റി മാനേജ്‌മെന്റ്, സമുദ്രോത്‌പന്ന കയറ്റുമതി, ടെക്സ്റ്റൈൽ, ഹോട്ടൽ, ജൂവലറി ഹോം അപ്പൈൻസ്, ഇലക്ട്രോണിക് ഗാഡ്ജറ്റ് ആരോഗ്യപരിപാലനം തുടങ്ങിയ മേഖലകളിലായി നാൽപതോളം തൊഴിൽ ദാതാക്കൾ പങ്കെടുക്കും. കോർപ്പറേഷൻ പരിധിയിലുള്ള രണ്ടായിരത്തോളം തൊഴിലന്വേഷകർക്ക് അവസരം പ്രയോജനപ്പെടും. ടൗൺഹാളിൽ രാവിലെ 10.30നാണ് മേളയുടെ ഉദ്ഘാടനം. വാർത്താസമ്മേളനത്തിൽ മേയർ ഹണി ബഞ്ചമിൻ, ഡെപ്യൂട്ടി മേയർ എസ്.ജയൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എസ്.ഗീതാകുമാരി, സജീവ് സോമൻ, എം.സജീവ്, യു.പവിത്ര, സവിതദേവി, കൗൺസിൽ സെക്രട്ടറി ബാലമുരളി എന്നിവർ പങ്കെടുത്തു.