ccc
നൈറ്റ് ഹുഡ് അവാർഡ് ജേതാവ് ഡോ. ഗീവർഗീസ് യോഹന്നാനെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി താലൂക്ക് കമ്മിറ്റി ആദരിക്കുന്നു

കൊട്ടാരക്കര : തായ്‌ലൻഡ് രാജകുടുംബത്തിന്റെ പരമോന്നത ബഹുമതിയായ നൈറ്റ്ഹുഡ് പുരസ്‌കാരം ലഭിച്ച എം.ജി.എം ഗ്രൂപ്പ് ചെയർമാൻ ഡോ. ഗീവർഗീസ് യോഹന്നാനെ വ്യാപാരി വ്യവസായി ഏകോപന സമിതിയും സഹകരണ സംഘവും ചേർന്ന് ആദരിച്ചു. കൊട്ടാരക്കര ഡിവൈ.എസ്.പി. ബൈജു കുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

വ്യാപാരി വ്യവസായി ഏകോപന സമിതി താലൂക്ക് പ്രസിഡന്റ് സി.എസ്. മോഹൻദാസ് അദ്ധ്യക്ഷനായ ചടങ്ങിൽ യൂണിറ്റ് ജനറൽ സെക്രട്ടറി ഷിബി ജോർജ്, യൂണിയൻ നേതാക്കളായ ഹാജി എം.ഷാഹുദ്ദീൻ, വൈ.സാമുവേൽകുട്ടി, പി.എസ്.പൊന്നച്ചൻ, ദുർഗ ഗോപാലകൃഷ്ണൻ, ബിജുരാജ് സുരേന്ദ്രൻ, ബാബുരാജ്, മോഹൻ ജി. നായർ, വി. രാധാകൃഷ്ണൻ, ഷാജി കോട്ടവിള, ഷംനാദ് കല്ലുംമൂട്ടിൽ, ഷാജഹാൻ റെജി നിസ, കെ. അലക്സാണ്ടർ തുടങ്ങിയവർ സംസാരിച്ചു. ഡോ. ഗീവർഗീസ് യോഹന്നാൻ നന്ദി പറഞ്ഞു.