xp
ഹുസൈൻ

തഴവ : നിയന്ത്രണം ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച കാപ്പാ കേസ് പ്രതി പൊലീസ് പിടിയിലായി. കുലശേഖരപുരം കടത്തൂർ കുന്നേൽ വടക്കത്തിൽ ഹുസൈനാണ് (31) കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. ഒട്ടേറെ കേസുകളിൽ പ്രതിയായിരുന്ന ഹുസൈനെ കാപ്പ നിയമപ്രകാരം കഴിഞ്ഞ ജൂലായിൽ കൊല്ലം സിറ്റി പൊലീസ് ജില്ലാ പരിധിയിൽ നിന്ന് പുറത്താക്കി ഉത്തരവിട്ടിരുന്നു. കൊട്ടാരക്കരയിൽ കഞ്ചാവ് വില്പനയ്ക്കായി വന്ന സമയത്താണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കരുനാഗപ്പള്ളിയുടെ എസ്.എച്ച് .ഒ ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഷമീർ, ആഷിക്ക് ,സുരേഷ് കുമാർ ,എസ്.സി.പി.ഒ ഹാഷിം, മനോജ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.