photo-

ക്ലാപ്പന: കെ.എസ്.ആർ.ടി.സി മാള ഡിപ്പോയിലെ മെക്കാനിക്കായ യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ക്ലാപ്പന വരവിള പെരുമാന്തഴ മേച്ചേരിൽ വീട്ടിൽ രാജ്കുമാറാണ് (45) മരിച്ചത്. കുറച്ച് നാളുകളായി ജോലിക്ക് പോയിരുന്നില്ല. സ്വകാര്യ ആശുപത്രിയിലെ നഴ്സായ ഭാര്യ സിന്ധു ഉച്ചയ്ക്ക് വീട്ടിലെത്തിയപ്പോഴാണ് വിവരം അറിയുന്നത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മക്കൾ: അരുവി, അരുണി. പരേതനായ രാജപ്പനാണ് പിതാവ്. അമ്മ ആനന്ദവല്ലി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും.