
കൊല്ലം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം വിവിധ സന്നദ്ധ സേവന പ്രവർത്തനങ്ങളിലൂടെ ബി.ജെ.പി ആഘോഷിക്കും. ഒക്ടോബർ രണ്ടുവരെയാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. റവന്യു ജില്ലാ ശില്പശാല ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ. പന്തളം പ്രതാപൻ ഉത്ഘാടനം ചെയ്തു. രക്തദാനം, ശുചീകരണ പ്രവർത്തനങ്ങൾ, ആരോഗ്യ ക്യാമ്പ് എന്നിവ വിവിധ മേഖലകളിൽ സംഘടിപ്പിക്കും. ജില്ലാ തലത്തിൽ വികസിത ഭാരതം, ഡിജിറ്റൽ ഇന്ത്യ എന്നീ വിഷയങ്ങളിൽ ശില്പശാല സംഘടിപ്പിക്കും. ഗാന്ധി ജയന്തി ദിനത്തിൽ ഖാദി, സ്വദേശി ഉത്പനങ്ങളുടെ പ്രചാരത്തിനായി വിവിധ പരിപാടികൾ സംഘടിപ്പിക്കും.
കൊല്ലം വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി വി.എസ്.ജിതിൻ ദേവ് അദ്ധ്യക്ഷനായി. കൊല്ലം ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി അലഞ്ചേരി ജയചന്ദ്രൻ, സംസ്ഥാന സമിതി അംഗം മാലുമേൽ സുരേഷ്, ജില്ലാ വൈസ് പ്രസിഡന്റ് ബൈജു കൂനമ്പായിക്കുളം, ജില്ലാ സെക്രട്ടറിമാരായ അഡ്വ. വേണുഗോപാൽ, പുത്തയം ബിജു, യുവമോർച്ച ജില്ലാ പ്രസിഡന്റ് എസ്.സുബിൻ എന്നിവർ സംസാരിച്ചു.