ccc
തകർന്ന റോഡ് റയിൻബോ നഗർ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഗതാഗത യോഗ്യമാക്കുന്നു

കൊട്ടാരക്കര: കാൽനടയാത്ര പോലും ദുഷ്കരമായ റോഡ് റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഗതാഗതയോഗ്യമാക്കി. പുലമൺ ഗോവിന്ദമംഗലം റോഡിൽ മാർത്തോമ്മാ പള്ളിക്ക് സമീപമുള്ള റെയിൻബോ നഗർ, ആക്കിലഴികം റോഡിന്റെ തുടക്കഭാഗമാണ് പൂർണമായും തകർന്ന് യാത്ര ദുഷ്കരമായത്. റോഡിന്റെ ശോച്യാവസ്ഥയെക്കുറിച്ച് പലതവണ അധികൃതരെ അറിയിച്ചിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് റെസിഡൻസ് അസോസിയേഷൻ മുന്നിട്ടിറങ്ങിയത്. സമീപത്തെ പാറ ക്വാറിയിൽ നിന്ന് വേസ്റ്റ് മെറ്റീരിയൽ ഉപയോഗിച്ച് റോഡിലെ കുഴികളും തടസങ്ങളും നികത്തി റോഡ് ഗതാഗത യോഗ്യമാക്കുകയായിരുന്നു. ഇത് പ്രദേശവാസികൾക്ക് താത്കാലിക ആശ്വാസമായി. ഡോ. ഷിജു മാത്യു, പി.ജോൺ, ആർ.പ്രസാദ്, സിബി പാപ്പച്ചൻ, സിബി സി ചാക്കോ തുടങ്ങിയ അസോസിയേഷൻ ഭാരവാഹികൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.