mula-
ലോക മുള ദിനത്തിന്റെ ഭാഗമായി കൊല്ലം കൈറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന മുള ആദരവ് കൊല്ലം മേയർ ഹണി ബെഞ്ചമിൻ നിർവഹിക്കുന്നു

കൊല്ലം: നഗരത്തിലെ മുളങ്കാടുകൾ കോർപ്പറേഷന്റെ നേതൃത്വത്തിൽ സംരക്ഷി​ക്കുമെന്ന് മേയർ ഹണി ബെഞ്ചമിൻ പറഞ്ഞു. കൊല്ലം കൈറ്റ് ക്ലബ്ബ് സംഘടിപ്പിച്ച ലോക മുള ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയർ. മുളയുടെ പ്രാധാന്യം പുതുതലമുറ മനസി​ലാക്കണമെന്ന ഉദ്ദേശത്തോടെയാണ് മുള ദിനാചരണം നടത്തുന്നത്. കോർപ്പറേഷൻ സ്റ്റേഡിയം കോംപ്ലക്സിനുള്ളിലെ മുളങ്കാട് ആദരിച്ചാണ് ഉദ്ഘാടനം നടത്തി​യത്. കൊല്ലം കൈറ്റ് ക്ലബ്ബ് പ്രസിഡൻറ് വടക്കേവിള ശശി അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ഒ.ബി. രാജേഷ്, പ്രബോധ് എസ് കണ്ടച്ചിറ, ടി.ജി. സുഭാഷ്, മുണ്ടയ്ക്കൽ കെ. ചന്ദ്രൻ പിള്ള, അഡ്വ. സന്തോഷ് തങ്ങൾ, പി. മോഹൻലാൽ, ശിവപ്രസാദ്, കാവറ സോമൻ എന്നിവർ സംസാരിച്ചു.