xxx
രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി വകുപ്പിന്റെ മെഡിക്കൽ ലബോറട്ടറി ഓയൂരിൽ മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു

ഓയൂർ: രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി വകുപ്പിന്റെ മെഡിക്കൽ ലബോറട്ടറി ഓയൂരിൽ പ്രവർത്തനം ആരംഭിച്ചു. വെളിയനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ആൻസർ അദ്ധ്യക്ഷനായ ചടങ്ങിൽ മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം നിർവഹിച്ചു. പ്രൊഫ.ചന്ദ്രഭാസ് നാരായണ ആമുഖ പ്രഭാഷണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ. ഗോപൻ മുഖ്യപ്രഭാഷണവും നടത്തി. ഡിസ്ട്രിക്ട് വെറ്ററിനറി ഓഫീസർ ഡോ.ഡി.ഷൈൻ കുമാർ, അഡ്വ.ആർ.ജയന്തി ദേവി, ബി.ബിജു, ജി. ജയശ്രീ, സഹീദ്, കരിങ്ങന്നൂർ സുഷമ, ജെ.അമ്പിളി, നിസാം , ജോളി ജെയിംസ്, എസ്.എം.സമിന, പി.ആർ.സന്തോഷ്, കെ.വിശാഖ്, കെ.ലിജി, ടി.കെ.ജ്യോതിദാസ്, ഡി.രമേശൻ, ജുബേരിയ ഹമീദ്, സാജിത ബൈജു, നിസാർ അമ്പലംകുന്ന്, എസ്.അജിത്ത്, പ്രകാശ് വി.നായർ, കരിങ്ങന്നൂർ മനോജ്, അനസ് മിയന തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പഞ്ചായത്ത് സെക്രട്ടറി കെ.ജി.ലീനാകുമാരി നന്ദി പറഞ്ഞു.