കുളത്തൂപ്പുഴ : ചോഴിയക്കോട് , കല്ലുക്കുഴി ജനവാസമേഖലയിൽ കാട്ടുപോത്തിൻകൂട്ടം ഇറങ്ങിയത് പ്രദേശവാസികളെ ഭീതിയിലാക്കി. അൻപതിലധികം പോത്തുകളാണ് പുലർച്ചെ കല്ലുക്കുഴിയിലെ സ്വകാര്യ റബർ പുരയിടത്തിൽ എത്തിയത്. കാട്ടുപോത്തുകൾ ടാപ്പിംഗ് തൊഴിലാളികളെ ഉപദ്രവിക്കാൻ ശ്രമിച്ചതായും പരാതിയുണ്ട്.

കല്ലടയാറും ചെറുതോടും കടന്നെത്തുന്ന കാട്ടുപോത്തുകളുടെ ശല്യം ഈ പ്രദേശങ്ങളിൽ രൂക്ഷമാണ്. നേരം പുലരും വരെ കൂട്ടമായി തമ്പടിക്കുന്നതിനാൽ ജനങ്ങൾ ഭയത്തിലാണ് കഴിയുന്നത്. മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ജനങ്ങളിൽ നിന്ന് വനം വകുപ്പും പഞ്ചായത്ത് അധികൃതരും പരാതികൾ സ്വീകരിക്കുന്നുണ്ട്