spot

പത്തനാപുരം: കേന്ദ്ര നൈപുണ്യ മന്ത്രാലയത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന എൻ.സി.വി.ടിയിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്‌റ്റൻഡ് (കോപ്പ) കമ്പ്യൂട്ടർ കോഴ്‌സിലെ ഒഴിവുള്ള സീറ്റിലേക്ക് സ്‌പോട്ട് അഡ്‌മിഷന് അവസരം. 25 നും 26 നുമാണ് സ്‌പോട്ട് അഡ്‌മിഷൻ. എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി കഴിഞ്ഞവർക്ക് അപേക്ഷിക്കാം. അഞ്ചൽ എഫ്.സി.എം പ്രൈവറ്റ് ഐ.ടി.ഐയിലും ടീന കമ്പ്യൂട്ടേഴ്‌സിലുമാണ് സ്‌പോട്ട് അഡ്‌മിഷന് അവസരം. കെ.എസ്.ആർ.ടി.സി ബസ് കൺസെഷന് അവസരം ഉണ്ടാകും. ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പിനും എസ്.സി, എസ്. ടി വിദ്യാർത്ഥികൾക്ക് സ്‌‌‌റ്റൈപെന്റിനും അവസരം. ഫോൺ: 9846756609.