shaji-

കൊല്ലം: ജില്ലയിലെ മികച്ച സംരംഭകനുള്ള നീരാവിൽ നവോദയം ഗ്രന്ഥശാലയുടെ എൻ.ശിവശങ്കരപ്പിള്ള സ്മ‌ാരക അവാർഡിന് തൃക്കടവൂർ - മതിലിൽ മാതാ മെഡിക്കൽ സെന്റർ സ്ഥാപക മാനേജിംഗ് ഡയറക്‌ടർ ഡോ. ഡി.ഷാജി അർഹനായി. 10001 രൂപയും പ്രശസ്‌തിപത്രവും ഉപഹാരവും അടങ്ങുന്നതാണ് പുരസ്ക്‌കാരം.

കാൽ നൂറ്റാണ്ട് മുമ്പ് ആരംഭിച്ച മാതാ മെഡിക്കൽ സെന്ററിനെ വളർത്തിയെടുക്കുന്നതിൽ പുലർത്തുന്ന മികവും സേവന സന്നദ്ധതയും കണക്കിലെടുത്താണ് പുരസ്കാരം. അഷ്ടമുടി ഷാജി നിവാസിൽ വിമുക്തഭടനും ലോക്കൽ ഫണ്ട് ഉദ്യോഗസ്ഥനുമായിരുന്ന ടി.ജി ദാസിന്റെയും അൽഫോൺസായുടെയും മകനാണ്. അഷ്‌ടമുടി ജി.എച്ച്.എസിൽ ഹൈസ്ക്കൂൾ പഠനം. തിരുവനന്ത പുരം മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ്. ബിരുദവും ബിരുദാനന്തര ബിരുദവും പ്രശസ്ത മായ നിലയിൽ നേടി. ശ്രദ്ധേയനായ ശസ്ത്രക്രിയാ വിദഗ്ദ്ധനാണ്. ഡോ.ഷൈനിയാണ് ഭാര്യ. ഡോ.അനീറ്റ (ടി.കെ.എം.എൻജിനിയറിംഗ് കോളേജ്), ആർക്കിടെക്ട് വിദ്യാർത്ഥിനി ആൻ മരിയ എന്നിവരാണ് മക്കൾ. 30ന് വൈകിട്ട് 6ന് നീരാവിൽ കെ.പി.അപ്പൻ സ്മ‌ാരക നവശക്തി ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടക്കുന്ന സംഗമത്തിൽ സംസ്ഥാന വയോജന കമ്മിഷൻ ചെയർമാൻ കെ.സോമപ്രസാദ് അവാർഡ് സമ്മാനിക്കും.