കരുനാഗപ്പള്ളി : കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണന അവസാനിപ്പിക്കുക, ടെറ്റ് അദ്ധ്യാപകരെ സംരക്ഷിക്കാൻ കേന്ദ്രസർക്കാർ നിയമ നിർമ്മാണം നടത്തുക , അദ്ധ്യാപകരുടെ ജോലി സംരക്ഷണം ഉറപ്പുവരുത്തുക, ഭിന്നശേഷി നിയമനത്തിന് ചട്ട പ്രകാരം തസ്തിക മാറ്റിവെച്ച് മറ്റു നിയമനങ്ങൾ മുൻകാല പ്രാബല്യത്തോടെ അംഗീകരിക്കുക, ആധാറുള്ള മുഴുവൻ കുട്ടികളെയും പരിഗണിച്ച് തസ്തിക നിർണയം പുനക്രമീകരിക്കുക ,ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ ഉടൻ തീർപ്പാക്കുക , തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.ടി .എ കരുനാഗപ്പള്ളി ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ എ. ഇ ഒ ഓഫീസിനു മുന്നിൽ ധർണ നടത്തി.ധർണ ജില്ലാ പ്രസിഡന്റ് കെ. എൻ. മധു കുമാർ ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡന്റ് ജെ.പി.ജയലാൽ അദ്ധ്യക്ഷനായി. ജില്ലാ നിർവാഹക സമിതി അംഗം എ.എ.സമദ്, സംസ്ഥാന കൗൺസിൽ അംഗം കെ.ശ്രീകുമാരൻ പിള്ള, ജില്ലാ കമ്മിറ്റി അംഗം ആർ.അശ്വതി എന്നിവർ സംസാരിച്ചു. ഉപജില്ല സെക്രട്ടറി ഒ.അനീഷ് സ്വാഗതവും ഐ.ചിത്രലേഖ നന്ദിയും പറഞ്ഞു.