sanal-kuamr

പടി. കല്ലട: ഓണത്തിന് നാട്ടിൽ വന്ന ശേഷം തിരികെ മടങ്ങുമ്പോൾ ഗുജറാത്തിൽ ജാംനഗറിനടുത്തുള്ള റെയിൽവേ സ്റ്റേഷനിൽ വച്ച് ട്രെയിനിൽ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു. വലിയപാടം സനൽ ഭവനിൽ പരേതനായ സഹദേവൻ പിള്ള-ആനന്ദഭായി ദമ്പതികളുടെ മകൻ സനൽകുമാറാണ് (38) മരിച്ചത്. ഗുജറാത്തത്ത് ജാം നഗറിൽ വെൽഡിംഗ് വർക്ക് ഷോപ്പിലെ ജീവനക്കാരനായിരുന്നു. സഹോദരൻ: വിശാഖൻപിള്ള (അസാം റൈഫിൾസ്).