മയ്യനാട്: കാരിക്കുഴി മൂകാംബിക ദേവീക്ഷേത്രത്തിലെ നവരാത്രി മഹോത്സവം നാളെ മുതൽ ഒക്ടോബർ 2 വരെ നടക്കും. എല്ലാ ദിവസവും രാവിലെ 6 ന് ഗണപതി ഹോമം, 7 ന് ഉഷപൂജ, 10 ന് ഉച്ചപൂജ, വൈകിട്ട് 5.15 ന് വിളക്ക് പൂജ, 6.30 ന് ദീപാരാധന. 27 ന് രാവിലെ 9ന് മഹാമൃത്യുഞ്ജയഹോമം, 29 ന് വൈകിട്ട് ദീപാരാധയോടെ പൂജവെയ്പ്. ഒക്ടബർ ഒന്നിന് വൈകിട്ട് 7ന് ആലയ്ക്കൽ മുഹൂർത്തി ക്ഷേത്രത്തിൽ നിന്ന് ചമയവിളക്ക് ഘോഷയാത്ര. 2ന് രാവിലെ 7 ന് പൂജയെടുപ്പും വിദ്യാരംഭവും, ഉച്ചയ്ക്ക് ഒന്നിന് അന്നദാനം.