b
ഫോട്ടോ:

ചവറ: നെറ്റിയാട് പൗരസമിതിയുടെ നേതൃത്വത്തിൽ ലിവിഡസ് ഫാർമസ്യൂട്ടിക്കൽസിന്റെ സഹായത്തിൽ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെട്ട പന്മനയിലെ നാല് കുടുംബങ്ങൾക്ക് നിർമ്മിച്ച് നൽകുന്ന സ്നേഹഭവനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച "സ്നേഹഭവനം" ബുക്ക് ലെറ്റിന്റെ പ്രകാശനം നടന്നു. പന്മന ഗ്രാമപഞ്ചായത്ത് അംഗം ഷംനാ റാഫിയിൽ നിന്ന് ബുക്ക്ലെറ്റിന്റെ ആദ്യ കോപ്പി സ്വീകരിച്ച് ഡോ.സുജിത്ത് വിജയൻ പിള്ള എം.എൽ.എ പ്രകാശനം നിർവഹിച്ചു. നെറ്റിയാട് പൗരസമിതി പ്രസിഡന്റ് നെറ്റിയാട് റാഫി, പൗരസമിതി സെക്രട്ടറി ഡോ.എ.കെ ആസാദ്, ട്രഷറർ ഷാജഹാൻ പുള്ളോന്റയ്യത്ത് ,കോഡിനേറ്റർ തസ്‌ലിം വലിയവിളയിൽ പങ്കെടുത്തു. മാദ്ധ്യമ പ്രവർത്തകനും പൗരസമിതി കോഡിനേറ്ററുമായ തസ്‌ലിം വലിയവിളയിലാണ് ബുക്ക്ലെറ്റ് തയ്യാറാക്കിയത്.