കൊട്ടാരക്കര. പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻററി നാഷണൽ സർവ്വീസ് സ്കീം ദ്വിദിന നേതൃത്വ പരിശീലന ക്യാന്പ് സമന്വിതം പവിത്രേശ്വരം കെ.എൻ.എൻ എം വി.എച്ച്.എസ് എസ്സിൽ സംസ്ഥാന എൻ.എസ്. എസ് ഓഫീസർ ഡോ. ദേവീപ്രീയ ഉദ്ഘാടനം ചെയ്തു.പി.റ്റി.എ പ്രസിഡൻറ് വി. പത്മകുമാർ അദ്ധ്യക്ഷനായി. സ്കൂൾ മാനേജ്മെൻറ് പ്രതിനിധി ബി.എസ്. കൃഷ്ണകുമാരി പതാക ഉയർത്തി. ഗ്രാമ പഞ്ചായത്ത് അംഗം പി. വാസു, ജില്ലാ കോ. ഓർഡിനേറ്റർ പി.എ. സജിമോൻ, വി.എച്ച്.എസ്.എസ്. പ്രിൻസിപ്പൽ പി.ജി.മായാ ലക്ഷ്മി, ഹയർ സെക്കൻററി പ്രിൻസിപ്പൽ റ്റി .ദീപാലക്ഷ്മി, ഹെഡ്മിസ്ട്രസ് റ്റി.എസ്. ശ്രീബിന്ദു , പ്രോഗ്രാം ഓഫീസർ എ.ആർ. മനു എന്നിവർ സംസാരിച്ചു. ഇന്ന് രാവിലെ 9ന് ചിറ്റുമലയിൽ ലഹരി വിരുദ്ധ തെരുവുനാടകവും ഉച്ചക്ക് മൺറോതുരുത്തിൽ കണ്ടൽ വൃക്ഷ തൈനടീലും തുടർന്ന് പരിസ്ഥിതി ബോധവൽക്കരണവും നടക്കും.