ss

കൊല്ലം: സംസ്ഥാനത്ത് ഒരുലക്ഷം പേർക്ക് തൊഴിൽ നൽകുന്നതിനായി ആരംഭിച്ച വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി കോർപ്പറേഷന്റെ നേതൃത്വത്തിൽ സി.കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ സംഘടിപ്പിച്ച മെഗാ തൊഴിൽ മേളയിൽ പങ്കെടുത്ത 1025 തൊഴിൽ അന്വേഷകരിൽ 385 പേർക്ക് വിവിധ കമ്പനികളിൽ ജോലി ലഭിച്ചു. 317 പേരെ സാദ്ധ്യത പട്ടികയിൽ ഉൾപ്പെടുത്തി. ഓട്ടോമൊബൈൽ, ഹെൽത്ത് കെയർ, ബാങ്കിംഗ്, ഇൻഷ്വറൻസ്, ഫിനാൻസ്, റീട്ടെയിൽ സർവീസ് തുടങ്ങിയ വിവിധ മേഖലകളിൽ നിന്നായി 54 തൊഴിൽ ദാതാക്കളാണ് പങ്കെടുത്തത്. ഉദ്ഘാടനം എം.നൗഷാദ് എം.എൽ.എ നിർവഹിച്ചു. മേയർ ഹണി ബഞ്ചമിൻ അദ്ധ്യക്ഷയായി. ഡെപ്യൂട്ടി മേയർ എസ്.ജയൻ, സെക്രട്ടറി എസ്.എസ്.സജി, സ്ഥിരം സമിതി അദ്ധ്യക്ഷർ തുടങ്ങിയവർ സംസാരിച്ചു.