photo
ഗുരുധർമ്മ പ്രചരണസഭ പത്തനാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അലിമുക്കിൽ നടന്ന ശ്രീനാരായണ മാസാചരണവും ധർമ്മാചാര്യ യജ്ഞവും.

പത്തനാപുരം: ഗുരുധർമ്മ പ്രചരണസഭ പത്തനാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീനാരായണ മാസാചരണവും ധർമ്മാചാര്യയജ്ഞവും നടന്നു. അലിമുക്കിൽ നടന്ന ചടങ്ങ് ഗുരുധർമ്മ പ്രചരണസഭ ജില്ലാ സെക്രട്ടറി പന്മന സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. സഭ പത്തനാപുരം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പിറവന്തൂർ പ്രകാശ് അദ്ധ്യക്ഷനായി. ജില്ല ട്രഷറർ ഓയൂർ സുരേഷ്, മഞ്ചള്ളൂർ സത്യപാലൻ,വെഞ്ചേമ്പ് മോഹൻദാസ്, അഡ്വ.സുഗതൻ,ശശിധരൻ , മൃദുലകുമാരി, സുഷമ പ്രസന്നൻ, എൻ.സുന്ദരേശൻ, സുനിൽകുമാർ, മണിയമ്മ, സലീന രാജേന്ദ്രൻ,സുജയ വിദ്യാധരൻ തുടങ്ങിയവർ സംസാരിച്ചു.