
ചവറ: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല പന്മന ക്യാമ്പസിലെ എൻ.എസ്.എസ് യൂണിറ്റും ചവറ വികാസ് കലാസാംസ്‌കാരിക സമിതിയും സംയുക്തമായി ഏകദിന ചെറുകഥ ശില്പശാല സംഘടിപ്പിച്ചു. എഴുത്തുകാരൻ വി.ഷിനിലാൽ ഉദ്ഘാടനം ചെയ്തു. വികാസ് ലൈബ്രറി പ്രസിഡന്റ് ആർ. ഗോപിനാഥൻനായർ അദ്ധ്യക്ഷനായി.