
കൊല്ലം: സിറ്റി പൊലീസ് നേതൃത്വം നൽകുന്ന ലഹരി വിരുദ്ധ കർമ്മ പദ്ധതിയായ മുക്ത്യോദയത്തിലൂടെ കുട്ടികളുമായി സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായണൻ സംവദിച്ചു. സിറ്റി ജില്ലാ പൊലീസ് കമ്മിഷണറുടെ ഓഫീസിൽ നടന്ന പരിപാടിയിൽ ഓച്ചിറ മുതൽ പാരിപ്പള്ളി വരെയുള്ള കൊല്ലം സിറ്റി പരിധിയിലെ വിവിധ മേഖലകളിൽ നിന്നുള്ള ഇരുപത്തിയഞ്ചോളം വിദ്യാർത്ഥികൾ പങ്കെടുത്തു.
പങ്കുചേർന്ന കുട്ടികളോടൊപ്പം അവരിലൊരാളായി മാറിയ കമ്മിഷണർ കുട്ടികളുടെ ആത്മവിശ്വാസത്തെ വാനോളമുയർത്തി. മുഖാമുഖത്തിൽ പങ്കെടുത്ത് കുട്ടികളെ ചേർത്ത് ബ്രേവ്ഹാർട്സ് എന്നൊരു ഗ്രൂപ്പിന് രൂപം നൽകി തുടർ പദ്ധതികൾ തയ്യാറാക്കുകയും ചെയ്തു. കുട്ടികൾക്ക് മികച്ച വായനാനുഭവം ലഭ്യമാക്കുന്നതിന് എഴുത്തുകാരുടെ പുസ്തകങ്ങളും കൈമാറി. കൊല്ലം സിറ്റി സ്പെഷ്യൽ ബ്രാഞ്ച് പൊലീസ് അസി. കമ്മിഷണർ പ്രതീപ് കുമാറും പങ്കുചേർന്നു.