ശാസ്താംകോട്ട :ഇന്ത്യയിലെ ആദ്യ മോഡൽ ഡിജിറ്റൽ കുടുംബ കോടതി ശാസ്താംകോട്ടയിൽ യാഥാർത്ഥമായി. ഉദ്ഘാടന സമ്മേളനം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. മോഡൽ ഡിജിറ്റൽ കുടുംബ കോടതിയുടെ ഉദ്ഘാടനം ജില്ലയുടെ ചുമതല യുള്ള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സതീഷ് നൈനാൻ നിർവഹിച്ചു. കോവൂർ കുഞ്ഞുമോൻ എം .എൽ .എ അദ്ധ്യക്ഷനായി .കൊല്ലം ജില്ലാ പ്രിൻസിപ്പൽ ജഡ്ജി എൻ.വി.രാജു , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ. ഗോപൻ, ജില്ലാ കളക്ടർ എൻ.വി.ദേവീദാസ്, കുടുംബ കോടതി ജഡ്ജി ടി.സഞ്ജു , സിവിൽ ജഡ്ജുമാരായ എസ്.എസ്. കാവ്യാ, രേഷ്മ രാജൻ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുന്ദരേശൻ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. ഗീത,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അൻസർഷാഫി, തുണ്ടിൽ നൗഷാദ്, പഞ്ചായത്ത് മെമ്പർ ആർ.ഹരികുമാർ,തെങ്ങമം ശശി, ഡൊമനിക് ബാസിൽ, ബാർ അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽ കുമാർ,സെക്രട്ടറി ആരിജ കലേഷ്, ആർ.ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.