ഇരവിപുരം: ശ്രീ വലിയവീട്ടിൽ കാവ് ശ്രീ മഹാലക്ഷ്മി ശ്രീ ഭദ്രാദേവി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം നാളെ മുതൽ ഒക്ടോബർ രണ്ടു വരെ നടക്കും. നിത്യ പൂജകൾക്ക് പുറമേ രാവിലെ 5.45ന് അഷ്ടദ്രവ്യ ഗണപതിഹോമം, എല്ലാ ദിവസവും വിദ്യാഗണപതി ഹോമം, സാരസ്വതമന്ത്ര പുഷ്പാഞ്ജലി, സരസ്വതിപൂജ, നവരാത്രിപൂജ, ജലധാര, ഇളനീർധാര, നാഗപൂജ, നൂറുംപാലും (നാഗരൂട്ട്), ശ്രീദേവി ഭാഗവത പാരായണം, ലളിതാ സഹസ്രനാമം, കളഭച്ചാർത്ത്, പുഷ്‌പാലങ്കാര സമർപ്പണം, വിശേൽപൂജ, അന്നദാനം എന്നിവയുണ്ട്. വിശേഷാൽ പൂജകൾക്ക് മേൽശാന്തി സുനിൽ പോറ്റി കാർമ്മികത്വം വഹിക്കും.

27ന് രാത്രി 7.30 ന് മാടനൂട്ട്, 29ന് വൈകിട്ട് 5.30 ന് പൂജവയ്പ്പ്, 30ന് രാത്രി 7.30 ന് ഭഗവതിസേവ, ഒക്ടോബർ 2ന് രാവിലെ 6ന് പൂജയെടുപ്പ്, സരസ്വതി പൂജ, 8ന് വിദ്യാരംഭം, 12ന് ശ്രീവിദ്യാരാജഗോപാല ഹോമം, തുടർന്ന് മഹാനവരാത്രി സദ്യ എന്നിവ നടക്കുമെന്ന് ക്ഷേത്രം പ്രസിഡന്റ് ദിലീപ് മംഗലഭാനു, ജനറൽ സെക്രട്ടറി എസ്. കണ്ണൻ എന്നിവർ അറി​യി​ച്ചു.