തൊടിയൂർ: ശ്രീനാരായണ ഗുരുദേവന്റെ 98-ാമത് മഹാസമാധി ദിനം തൊടിയൂരിലെ വിവിധ എസ്.എൻ.ഡി.പി യോഗം ശാഖകളുടെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ ആചരിക്കും.കല്ലേലിഭാഗം 6416-ാം നമ്പർ ശാഖ: വാഴാലിൽ ജംഗ്ഷനിൽ രാവിലെ ഗുരുപൂജ, സമൂഹ പ്രാർത്ഥന, ഗുരു ഭാഗവത പാരായണം എന്നിവ നടക്കും. ഉച്ചയ്ക്ക് സമൂഹസദ്യയും വൈകിട്ട് പായസവിതരണവും ഉണ്ടാകും.പുലിയൂർ വഞ്ചി 426-ാം നമ്പർ ശാഖ: ഗുരുപൂജ, ഗുരു ഭാഗവത പാരായണം എന്നിവയോടെയാണ് പരിപാടികൾക്ക് തുടക്കമിടുക. രാവിലെ 11-ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് അവാർഡ് വിതരണം ചെയ്യും. കൂടാതെ, ജാതി-മതഭേദമെന്യേ 200 കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യും. ഉച്ചയ്ക്ക് സമൂഹസദ്യയും ഉണ്ടായിരിക്കും.പുലിയൂർ വഞ്ചി 423-ാം നമ്പർ ശാഖ: രാവിലെ ഗുരുപൂജ, ഗുരു ഭാഗവത പാരായണം, കൂട്ട ഉപവാസം, ഉച്ചയ്ക്ക് സമൂഹസദ്യ എന്നിവ നടക്കും.ഇടക്കുളങ്ങര 3566-ാം നമ്പർ ശാഖ: രാവിലെ ഗുരുപൂജ, ഉപവാസം, ഗുരു ഭാഗവത പാരായണം എന്നിവയോടെയാണ് ദിനാചരണം ആരംഭിക്കുന്നത്. ഉച്ചയ്ക്ക് അന്നദാനവും വൈകിട്ട് കോമളകുമാർ നയിക്കുന്ന സമൂഹ പ്രാർത്ഥനയും നടക്കും.