plavila-
പ്ലാവിള ജംഗ്ഷനിൽ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നു

തൊടിയൂർ : ഗതാഗത പ്രാധാന്യമുള്ള റോഡിൽ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം ഒഴുകാൻ തുടങ്ങിയിട്ട് മാസങ്ങളായിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ല. മാലുമേൽ ക്ഷേത്ര മൈതാനത്തുനിന്ന് തുടങ്ങി പ്ലാവിള ജങ്ഷനിൽ അവസാനിക്കുന്ന റോഡിന്റെ അവസാന ഭാഗത്താണ് പൈപ്പ് പൊട്ടി വെള്ളം പാഴായിക്കൊണ്ടിരിക്കുന്നത്.

അപകടക്കെണിയായി റോഡ്

കാരൂർക്കടവ്-തഴവ-കുറ്റിപ്പുറം റോഡിലേക്ക് തിരിയുന്ന പ്രധാന ജംഗ്ഷനിലാണ് വെള്ളം കെട്ടിക്കിടക്കുന്നത്. ഈ ഭാഗത്ത് നിരന്തരം വെള്ളം ഒഴുകുന്നതിനാൽ റോഡ് തകർന്നുകൊണ്ടിരിക്കുകയാണ്. നിലവിലെ അവസ്ഥ തുടർന്നാൽ റോഡ് പൂർണമായി തകരാനും വലിയ അപകടങ്ങൾ സംഭവിക്കാനും സാദ്ധ്യതയുണ്ടെന്ന് നാട്ടുകാർ പറയുന്നു.

കുടിവെള്ളം പാഴാകുന്നത് തടയാനും, റോഡിന്റെ തകർച്ച ഒഴിവാക്കാനും എത്രയും വേഗം പൈപ്പ് നന്നാക്കണം. നാട്ടുകാർ