കൊട്ടാരക്കര: ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി ദിനാചരണം കൊട്ടാരക്കര മേഖലയിൽ ഭക്തിനിർഭരമായി, പ്രാർത്ഥനയും പൂജകളും അന്നദാനവും ഗുരുഭാഗവത പാരായണവുമായിട്ടാണ് വിവിധ കേന്ദ്രങ്ങളിൽ മഹാസമാധി ദിനാചരണം സംഘടിപ്പിച്ചത്. എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര ടൗൺ, കോട്ടാത്തല, വല്ലം, കുറുമ്പാലൂർ, നെടുവത്തൂർ, ആനക്കോട്ടൂർ, തേവലപ്പുറം, തേവലപ്പുറം വെസ്റ്റ്, മാറനാട്, എഴുകോൺ, അമ്പലത്തുംകാല, നീലേശ്വരം, അമ്പലപ്പുറം, കാക്കക്കോട്ടൂർ, മാരൂർ, കടയ്ക്കോട്, ഇടയ്ക്കിടം, ചൊവ്വള്ളൂർ, ഇടയ്ക്കോട്, ചീരങ്കാവ്, കാരുവേലിൽ കുമാരമംഗലം, കാരുവേലിൽ ശിവമംഗലം, കാരുവേലിൽ 829, കൈതക്കോട്, ആലാശേരി, പവിത്രേശ്വരം, ചെറുപൊയ്ക, കുഴിക്കലിടവക, എസ്.എൻ.പുരം, കാരിക്കൽ, പാങ്ങോട്, പുത്തൂർ, തെക്കുംപുറം, തേവലപ്പുറം നോർത്ത്, ചുങ്കത്തറ, വെണ്ടാർ, മൈലംകുളം, മഠത്തിനാപ്പുഴ, താഴത്തുകുളക്കട, കുറ്ററ, ഏറത്തുകുളക്കട, പൂവറ്റൂർ ടൗൺ, പൂവറ്റൂർ, പെരുംകുളം, ഇഞ്ചക്കാട്, കലയപുരം, താമരക്കുടി, പള്ളിയ്ക്കൽ, പനവേലി, കോക്കാട്, കോട്ടവട്ടം, ചക്കുവരയ്കൽ കുമാരനാശാൻ, ചക്കുവരയ്ക്കൽ, മേലില വെസ്റ്റ്, വെട്ടിക്കവല നടുക്കുന്ന്, കണ്ണങ്കോട്, മേലില, ഓയൂർ, അമ്പലംകുന്ന്, പുത്തൻവിള, പുതുശേരി, മോട്ടോർകുന്ന്, കരിങ്ങന്നൂർ, കൈതയിൽ, മൈലോട്, പാണയം, കോഴിക്കോട്, മരുതമൺപള്ളി, വെളിയം സെൻട്രൽ, കൊട്ടറ തച്ചക്കോട്, നെടുമൺകാവ്, വാക്കനാട്, കുടിക്കോട്, തളവൂർക്കോണം, കുഴിമതിക്കാട്, കരീപ്ര, കടയ്ക്കോട് വെസ്റ്റ്, ഉളകോട്, കുടവട്ടൂർ, വെളിയം പടിഞ്ഞാറ്റിൻകര, കട്ടയിൽ, പരുത്തിയറ, കളപ്പില, ചെപ്ര തുറവൂർ, ഓടനാവട്ടം, വിലങ്ങറ കൊച്ചാലുംമൂട്. സദാനന്ദപുരം, കക്കാട്, അമ്പലക്കര വാളകം, അമ്പലക്കര, മേൽക്കുളങ്ങര, വാളകം ടൗൺ ശാഖകളിൽ മഹാസമാധി ദിനാചരണ ചടങ്ങുകൾ സംഘടിപ്പിച്ചു. ഗുരുപൂജ, ഗുരുഭാഗവത പാരായണം, പായസ സദ്യ, കഞ്ഞിസദ്യ, പ്രഭാഷണം, സമൂഹ പ്രാർത്ഥന, സമാധിപൂജ തുടങ്ങിയ ചടങ്ങുകളിലെല്ലാം ശ്രീനാരായണീയരുടെ വലിയ പങ്കാളിത്തവുമുണ്ടായി.