കൊല്ലം: എസ്.എൻ.ഡി.പി യോഗം മുണ്ടയ്ക്കൽ ഉദയമാർത്താണ്ഡപുരം 628-ാം നമ്പർ ശാഖയിൽ മഹാസമാധി ദിനാചരണം കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് സുരേഷ് ബാബു അദ്ധ്യക്ഷനായി. സെക്രട്ടറി മുണ്ടയ്ത്തൽ രാജീവൻ സ്വാഗതം പറഞ്ഞു. മാലിനി സുവർണകുമാർ, സുഷമ ദേവി, പ്രമോദ് കണ്ണൻ, മോഹൻ കണ്ണങ്കര, സോമരാജൻ, ജയചന്ദ്രൻ, സുലേഖ പ്രതാപൻ, ലതിക ശശി രാജൻ, ചന്ദ്രിക സുശീലൻ എന്നിവർ നേതൃത്വം നൽകി.