കരുനാഗപ്പള്ളി: ശിവഗിരി മഠം ശ്രീനാരായണ ഗുരുധർമ്മ പ്രചരണ സഭ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 98-ാം മഹാസമാധി ദിനാചരണം ഭക്തിനിർഭരമായ ചടങ്ങുകളോടെ ആചരിച്ചു. തറയിൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ടി.കെ.കുമാരൻ സ്മാരക പ്രാർത്ഥനാ ഹാളിൽ സംഘടിപ്പിച്ച മഹാസമാധി സമ്മേളനം ഡോ.സുജിത്ത് വിജയൻപിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. അമ്പിളി രാജേന്ദ്രന്റെ പ്രാർത്ഥനാ ഗീതത്തോടെയാണ് സമ്മേളന നടപടികൾ ആരംഭിച്ചത്. നഗരസഭാ ചെയർമാൻ പടിപ്പുര ലത്തീഫ് ഉപവാസ യജ്ഞം ഉദ്ഘാടനം ചെയ്തു. മാതൃവേദി പ്രസിഡന്റ് ലേഖാ ബാബുചന്ദ്രൻ മഹാസമാധി സന്ദേശം നൽകി. ഗുരുധർമ്മ പ്രചരണ സഭ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സൗത്ത് ഇന്ത്യൻ ആർ.വിനോദ് അദ്ധ്യക്ഷനായി. ഗുരുധർമ്മ പ്രചരണസഭ കേന്ദ്ര കമ്മിറ്റി അംഗം ടി.കെ.സുധാകരൻ മുഖ്യ പ്രഭാഷണം നടത്തി. നഗരസഭാ കൗൺസിലർ പ്രസന്ന തുളസീധരൻ, ജില്ലാ കമ്മിറ്റി അംഗം സുധ , പ്രചരണ സഭ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ് തയ്യിൽ തുളസി, മാതൃവേദി എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ ശാന്താചക്രപാണി, നളിനി വേലായുധൻ, ഗുരുധർമ്മ പ്രചരണസഭ എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ സജീവ് സൗപർണ്ണിക, ബി.എൻ.കനകൻ, പി.ജി.ലക്ഷ്മണൻ, എ.ജി.ആസാദ്, തുണ്ടിൽ സുധാകരൻ, പള്ളിയിൽഗോപി എന്നിവർ സംസാരിച്ചു. സെക്രട്ടറി ആർ.ഹരീഷ് സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം ചന്ദ്രാക്ഷൻ നന്ദിയും പറഞ്ഞു. മഹാസമാധിക്ക് ശേഷം അന്നദാനവും നടന്നു.