കരുനാഗപ്പള്ളി: ശ്രീനാരായണ ഗുരുദേവന്റെ 98-ാമത് മഹാസമാധി ദിനാചരണം കരുനാഗപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും ഭക്തിപൂർവം ആചരിച്ചു. എസ്.എൻ.ഡി.പി യോഗം യൂണിയൻ, ശാഖകൾ, ഗുരുക്ഷേത്രങ്ങൾ, സാംസ്കാരിക സംഘടനകൾ എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത് .
കരുനാഗപ്പള്ളി യൂണിയൻ : യൂണിയൻ ആസ്ഥാന മന്ദിരത്തിലെ ഗുരുദേവ പ്രതിമക്ക് മുന്നിൽ യൂണിയൻ സെക്രട്ടറി എ.സോമരാജൻ ഭദ്രദീപം തെളിച്ചു. യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ മഹാസമാധി സന്ദേശം നൽകി. വൈസ് പ്രസിഡന്റ് എസ്. ശോഭനൻ, യൂണിയൻ കൗൺസിലർ ബിജു രവീന്ദ്രൻ, വനിതാ സംഘം പ്രസിഡന്റ് അംബികാദേവി, വനിതാ സംഘം സെക്രട്ടറി മധുകുമാരി ട്രഷറർ ഗീതാബാബു, ലാൽ, ബിനീഷ്, ശ്രീകുമാരി, സതി, രമണി, രത്നമ്മ, തങ്കമണി, കാഞ്ചനവല്ലി തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി. ഗുരുദേവ ഭാഗവതപാരായണം, അന്നദാനം, പ്രാർത്ഥന എന്നിവയും സംഘടിപ്പിച്ചു.
ഓച്ചിറ ശ്രീനാരായണ മഠത്തിൽ: യൂണിയന്റെ നിയന്ത്രണത്തിലുള്ള ഓച്ചിറ ശ്രീനാരായണ മഠത്തിൽ ഗണപതിഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ, വൈസ് പ്രസിഡന്റ് എസ്. ശോഭനൻ, സെക്രട്ടറി എ.സോമരാജൻ, എസ്.എൻ. ട്രസ്റ്റ് ബോർഡ് മെമ്പർ പ്രേമചന്ദ്രൻ കാഞ്ഞിരക്കാട്ട് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.