
കുളത്തൂപ്പുഴ: ടോയ്‌ലെറ്റിനുള്ളിൽ കയറിയ രാജവെമ്പാലയെ പിടികൂടി. മടത്തറ പുന്നമൺ വയൽ ബ്ലോക്ക് നമ്പർ 156ൽ ഇന്ദിരയുടെ വീട്ടിലെ ടോയ്ലെറ്റിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. രാത്രിയിൽ ടോയ്‌ലെറ്റിന്റെ വാതിൽ തുറക്കാൻ ശ്രമിക്കുമ്പോൾ ബക്കറ്റ് തട്ടിമറിയുന്ന ശബ്ദം കേട്ടു. ലൈറ്റിട്ടപ്പോൾ ടോയ്‌ലെറ്റിനുള്ളിലേക്ക് കയറാൻ ശ്രമിക്കുന്ന രാജവെമ്പാലയെയാണ് കാണുന്നത്. വീട്ടമ്മയുടെ നിലവിളി കേട്ട് വീട്ടുകാരും അയൽവാസികളും ഓടിയെത്തി. തുടർന്ന് നാട്ടുകാർ വനപാലകരെ വിവരം അറിയിച്ചു. റാപ്പിഡ് റെസ്പോൺസ് ടീമിന്റെ സേവനം ലഭ്യമല്ലാത്തതിനാൽ വനപാലകരുടെ നിർദ്ദേശ പ്രകാരം കൊച്ചുകലിംഗ് സ്വദേശിയും പൊതുപ്രവർത്തകനുമായ റോയ് പാമ്പിനെ പിടികൂടി വനംവകുപ്പിന് കൈമാറി.