phot
എസ്.എൻ.ഡി.പിയോഗം പത്തനാപുരം യൂണിയനിലെ പുന്നല ശാഖയിൽ നടന്ന മഹാസമാധി ദിനാചരണ ചടങ്ങിൽ യൂണിയൻ പ്രസിഡന്റ് ആദംകോട് കെ.ഷാജി,യൂണിയൻ സെക്രട്ടറി ബി.ബിജു, യൂണിയൻ കൗൺസിലർമാരായ റിജു വി.ആമ്പാടി, ബി.കരുണാകരൻ,എസ്.ശശിപ്രഭാ,യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറി ബിനുസുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തപ്പോൾ

പത്തനാപുരം: എസ്.എൻ.ഡി.പിയോഗം പത്തനാപുരം യൂണിയൻ അതിർത്തിയിലെ ശാഖകളിലും ഗുരുദേവ ക്ഷേത്രങ്ങളിലും യൂണിയൻ ആസ്ഥാനത്തും ശ്രീനാരായണ ഗുരുവിന്റെ 98ാമത് മഹാ സമാധി ദിനാചരണം നടന്നു. ശാഖകളുടെയും പോഷക സംഘടനകളുടെയും നേതൃത്വത്തിൽ വിവിധ പരിപാടികൾ നടന്നു.

യൂണിയൻ അതിർത്തിയിലെ പിറവന്തൂർ ,പിറവന്തൂർ പടിഞ്ഞാറ്,പിറവന്തൂർ കിഴക്ക്, കറവൂർ,പൊരുന്തോയിൽ, പുന്നല, എലിക്കാട്ടൂർ, പത്തനാപുരം കിഴക്ക്, ചെന്തിലമൺ, ചെളിക്കുഴി, മാലൂർ, മഞ്ചളളൂർ, അച്ചൻകോവിൽ ,മഹാദേവർമൺ,കടയ്ക്കാമൺ തുടങ്ങിയ നിരവധി ശാഖകളിലും ഗുരുദേവക്ഷേത്രങ്ങളിലുമാണ് മഹാ സമാധിദിനാചരണം നടന്നത്. യൂണിയൻ അസ്ഥാനത്ത് നടന്ന പുഷ്പാർച്ചാനയിൽ യൂണിയൻ പ്രസിഡന്റ് ആദംകോട് കെ.ഷാജി, വൈസ് പ്രസിഡന്റ് കെ.കെ.ശശീന്ദ്രൻ, യൂണിയൻ സെക്രട്ടറി ബി.ബിജു,യോഗം ഡയറക്ടർ പിറവന്തൂർ ഗോപാലകൃഷ്ണൻ, യൂണിയൻ കൗൺസിലർമാരായ റിജു വി.ആമ്പാടി, ബി.കരുണാകരൻ, വി.ജെ.ഹരിലാൽ, പി.ലെജു, ജി.ആനന്ദൻ, വനിതസംഘം യൂണിയൻ വൈസ് പ്രസിഡന്റ് ദീപജയൻ, സെക്രട്ടറി എസ്.ശശിപ്രഭ, യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി ബിനുസുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. പിറവന്തൂർ ശാഖയിൽ പ്രസിഡന്റ് ഡി.രാജു, സെക്രട്ടറി ജി.സുജാതൻ, പിറവന്തൂർ പടിഞ്ഞാറ് ശാഖയിൽ പ്രസിഡന്റ് എൻ.രത്നാകരൻ,സെക്രട്ടറി ജി.ജയചന്ദ്രപണിക്കർ, പിറവന്തൂർ കിഴക്ക് ശാഖയിൽ പ്രസിഡന്റ് സി.ആർ.രജികുമാർ,സെക്രട്ടറി അജിത റെജി, എലിക്കാട്ടൂർ ശാഖയിൽ പ്രസിഡന്റ് ആർ.പ്രകാശ്,സെക്രട്ടറി സജീവ്കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.