പത്തനാപുരം: പത്തനാപുരം ഗാന്ധിഭവനിൽ നടന്ന ശ്രീനാരായണ ഗുരുദേവ സമാധി ദിനാചരണം കേരള റിയൽ എസ്റ്റേറ്റ് അപ്പലേറ്റ് ട്രൈബ്യൂണൽ ചെയർമാൻ ജസ്റ്റിസ് പി.സോമരാജൻ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ തിന്മകളെ ഇല്ലാതാക്കി സാമൂഹ്യ നന്മയ്ക്ക് തുടക്കമിട്ട സാമൂഹിക പരിഷ്കർത്താവായിരുന്നു ഗുരുദേവൻ എന്ന് അദ്ദേഹം പറഞ്ഞു. ഒരാൾ മരണശേഷം ഓർമ്മിക്കപ്പെടുന്നത് സമൂഹത്തിന് വേണ്ടി ചെയ്ത കാര്യങ്ങളിലൂടെയായിരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ്.എൻ. ട്രസ്റ്റ് മെമ്പർ കെ. ജയപ്രകാശ് നാരായണൻ അദ്ധ്യക്ഷനായി. എസ്. സുവർണ്ണകുമാർ വിശ്വശാന്തി സന്ദേശം നൽകി. ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ, കുണ്ടറ സെന്റ് തോമസ് വലിയ പള്ളി വികാരി റവ.ഫാ.പി.തോമസ്, തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി ജനറൽ സെക്രട്ടറി പി.ജി.ഷാജിമോൻ, എം.ടി. ബാവ, പിറവന്തൂർ രാജൻ , ഡോ.ഷാഹിദാ കമാൽ , ബി. ശശികുമാർ, ബി.മോഹനൻ, ജി. ഭുവനചന്ദ്രൻ എന്നിവർ സംസാരിച്ചു.