കൊല്ലം: കെ.പി.സി.സി വിചാർ വിഭാഗ് ചടയമംഗലം നിയോജക മണ്ഡലം പ്രവർത്തകയോഗം വിചാർ വിഭാഗ് ജില്ലാ ചെയർമാൻ ജി.ആർ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. വിചാർ വിഭാഗ് നിയോജക മണ്ഡലം ചെയർമാൻ ഡോ.യൂസഫ് ചേലപ്പള്ളി അദ്ധ്യക്ഷനായി. വിചാർ വിഭാഗ് ജില്ലാ ഭാരവാഹികളായ ചെറുവക്കൽ ഗോപകുമാർ, ബി.രാമാനുജൻ പിള്ള, കോൺഗ്രസ് നേതാക്കളായ ജയിംസ് എൻ.ചാക്കോ, കെ.ഭാർഗവൻ, ഡി ബൈജു, ദീപു ജോർജ്, പി.സി.ബിജു, സിന്ധു രാജൻ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു. തിരുവിതാംകൂറിലെ ഉത്തരവാദ പ്രക്ഷോഭണത്തിന്റെ ഭാഗമായിരുന്ന കടയ്ക്കൽ പ്രക്ഷോഭത്തിന്റെ 87-ാം വാർഷികം വിപുലമായി ആചരിക്കാൻ യോഗം തീരുമാനിച്ചു. ചടയമംഗലം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുമായി ചേർന്നാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.