ഓടനാവട്ടം: ഗുരുധർമ പ്രചരണ സഭ കൊട്ടാരക്കര നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓടനാവട്ടത്ത് ഗുരു സമാധി പൂജയും ധർമചര്യായജ്ഞവും നടത്തി. വലിയപണ ഹാളിൽ നടന്ന ചടങ്ങ്
ജി.ഡി.പി.എസ് ജില്ലാ വൈസ് പ്രസിഡന്റ് കെ.ശശിധരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സഹദേവൻ ചെന്നാപ്പാറ അദ്ധ്യക്ഷനായി. ജില്ലാ ട്രഷറർ ഓയൂർ സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. മാതൃസഭാ കേന്ദ്ര സമിതി അംഗം സുഭാഷിണി,മാതൃസഭാ ജില്ലാ കമ്മിറ്റി അംഗം സുഷമാപ്രസന്നൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ റീജിത്ത്, സുരേഷ്ബാബു വലിയപണയിൽ,മണ്ഡലം ട്രഷറർ വിലാസിനി ദിലീപ്,
മണ്ഡലം മാതൃസഭാ സെക്രട്ടറി ലതിക, സാവിത്രി ശശിധരൻ, മോഹൻദാസ്, മൃദുലകുമാരി തുടങ്ങിയവർ നേതൃത്വം നൽകി.