അഞ്ചൽ: ഗുരുധർമ്മ പ്രചരണസഭ, എസ്.എൻ.ഡി.പിയോഗം ശാഖകൾ എന്നിവയുടെ നേതൃത്വത്തിൽ അഞ്ചൽ മേഖലയിൽ സമാധിദിനാചരണം വിവിധ പരിപാടികളോടെ നടന്നു. ഗുരുധർമ്മ പ്രചരണസഭ പുനലൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഞ്ചൽ ശബരിഗിരി ശാന്തികേന്ദ്രത്തിൽ നടന്ന സമാധിദിനാചരണ ചടങ്ങുകൾ ഡോ.വി.കെ.ജയകുമാർ ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന പ്രാർത്ഥനയ്ക്ക് സഭ മുൻ കേന്ദ്രകമ്മിറ്റി അംഗം ആർച്ചൽ സോമൻ, ജില്ലാ ജോ.സെക്രട്ടറി വെഞ്ചേമ്പ് മോഹൻദാസ്, മണ്ഡലം സെക്രട്ടറി സുരേഷ് കുമാർ, മണ്ഡലം വൈസ് പ്രസിഡന്റ് വി.എൻ.ഗുരുദാസ്, മറ്റ് ഭാരവാഹികളായ ശ്രീനിവാസൻ പനച്ചവിള, എസ്.പ്രസാദ്, ജഗന്നാഥൻ, വി.ആർ.വേണുഗോപാൽ, ആർ.രവീന്ദ്രൻ, ഷിബു, മാതൃസഭാ ഭാരവാഹികളായ പ്രൊഫ.കെ ലളിതമ്മ, രമാ ശ്രീനിവാസൻ, സുദർശനാശശി, രജനീമണി, ബിനാസോദരൻ, ഷീല, ഗംഗ പനച്ചവിള, ജലജാ വിജൻ, നിഷാ ഷിബു, ലതാ രാജേന്ദ്രൻ, ലീലാ ജഗന്നാഥൻ, മോളിചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.