photo-
ശാസ്താംകോട്ട ബ്ലോക്കു പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ വയോജന കലോത്സവ സമ്മേളനം കേരള സംസ്ഥാന വയോജന കമ്മിഷൻ ചെയർപേഴ്സൺ അഡ്വേ.കെ.സോമപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട : ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് വയോജന കലോത്സവവും കേരള സംസ്ഥാന വയോജന കമ്മിഷൻ അംഗങ്ങൾക്കുള്ള ആദരവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് ഡോ.ശൂരനാട് കുഞ്ഞൻപിള്ള സ്മാരക ഹാളിൽ വച്ചു നടന്ന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.പുഷ്പകുമാരി അദ്ധ്യക്ഷയായി. ശാസ്താംകോട്ടബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സംഘടിപ്പിച്ച വയോജന കലോത്സവത്തിൽ 70 ൽ അധികം വയോജനങ്ങൾ നിറഞ്ഞാടി.കേരള സംസ്ഥാന വയോജന കമ്മീഷന്റെ ആദ്യ ചെയർപേഴ്സണായി അഡ്വ.കെ.സോമപ്രസാദിനെയും അംഗമായി നിയമിതനായ കെ.എൻ.കെ.നമ്പൂതിരിയെയും ആദരിച്ചു. കലോത്സവത്തിൽ 70 ൽ പരം വയോജനങ്ങൾ പ്രായത്തിന്റെ അവശതകൾ മറന്നു കസേരകളി, ബോൾ പാസിംഗ്, നാരങ്ങാ സ്പൂൺ, നടത്ത മത്സരം, ചലച്ചിത്ര ഗാനം, നാടൻ പാട്ട്, കഥ പറച്ചിൽ, ഡാൻസ്, താരാട്ട് പാട്ട്, കവിതാലാപനം തുടങ്ങിയ ഇനങ്ങളിൽ പങ്കെടുത്തു. വൈകിട്ട് നടന്ന സമാപന സമ്മേളനം കേരള സംസ്ഥാന വയോജന കമ്മിഷൻ ചെയർപേഴ്സൺ അഡ്വ.കെ.സോമപ്രസാദ് ഉദ്ഘാടനം ചെയതും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുന്ദരേശൻ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പുഷ്പകുമാരി സ്വാഗതം പറഞ്ഞു. കേരള സംസ്ഥാന വയോജന കമ്മിഷൻ അംഗം കെ.എൻ.കെ.നമ്പൂതിരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഡോ.സി.ഉണ്ണികൃഷ്ണൻ, വർഗീസ് തരകൻ, ബിനു മംഗലത്ത്, ആ‌ർ.ഗീത, കെ.വത്സലകുമാരി , ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ എസ്.ഷീജ, വി.രതീഷ്, കെ.സനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഡ്വ.അൻസാർ ഷാഫി, വൈ.ഷാജഹാൻ, എൻ.പങ്കജാക്ഷൻ,ലത രവി, രാജി.ആർ, തുണ്ടിൽ നൗഷാദ്, രാജി രാമചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം.സുചിത്രാദേവി, നിർവഹണ ഉദ്യോഗസ്ഥ ശിശു വികസന പദ്ധതി ഓഫീസർ(ശാസ്താംകോട്ട അഡിഷണൽ) ജെ.ജയകുമാരി തുടങ്ങിയവർ സംസാരിച്ചു.