കൊല്ലം: ഐ.എം.എ കൊല്ലം ബ്രാഞ്ചിന്റെ ഓണാഘോഷം ആശ്രാമം ഡോ. മോഹൻരാജ് മെമ്മോറിയൽ ഹാളിൽ പ്രൊഫ. ഡോ. വസന്തകുമാർ സാംബശിവൻ ഉദ്ഘാടനം ചെയ്തു. ഐ.എം.എ പ്രസിഡന്റ് ഡോ. പി.ചന്ദ്രസേനൻ അദ്ധ്യക്ഷനായി. പ്രൊഫ. ഡോ. വസന്തകുമാർ സാംബശിവനെ ഡോ. പി.ചന്ദ്രസേനൻ പൊന്നാട അണിയിച്ച് ആദരിച്ചു. ഡോ. മീന അശോക്, ഡോ. ബിൻസി, ഡോ. ദേവകി, ഡോ. ഷാനിബ, ഡോ. രാഘവരാജ്, ഡോ. രാജേന്ദ്രൻ, ഡോ. ദീപ്തി പ്രേം, ഡോ. മിനി ജയചന്ദ്രൻ, സന്തോഷ് ഇരവിപുരം എന്നിവരുടെ നേതൃത്വത്തിൽ കലാപരിപാടികൾ അരങ്ങേറി.