
പുനലൂർ: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) പുനലൂർ ഏരിയ സമ്മേളനം വി.എസ്. അച്യുതാനന്ദൻ നഗറിൽ (കാർഷിക വികസന ബാങ്ക് ഹാൾ) നടന്നു. സി.ഐ.ടി.യു ദേശീയ കൗൺസിൽ അംഗവും സി.പി.എം പുനലൂർ ഏരിയ സെക്രട്ടറിയുമായ അഡ്വ.പി.സജി സമ്മേളനം ഉദ്ഘാടനം ചെയ്തു.കെ.സി.ഇ.യു ഏരിയ പ്രസിഡന്റ് ആർ. മുരുകൻ അദ്ധ്യക്ഷനായ യോഗത്തിൽ രക്തസാക്ഷി പ്രമേയം ഉദയൻപിള്ളയും അനുശോചന പ്രമേയം ആൽവിൻ ബി.സ്കറിയയും അവതരിപ്പിച്ചു. സെക്രട്ടറി ബി. പ്രകാശ് പ്രവർത്തന റിപ്പോർട്ടും സംസ്ഥാന എക്സിക്യുട്ടീവ് അംഗം കെ.എൻ. അനിൽകുമാർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.
സി.പി.എം ജില്ലാ കമ്മിറ്റി അംഗങ്ങളായ എം.എ.രാജഗോപാൽ, എസ്. ബിജു, സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ. ബാലചന്ദ്രൻ പിള്ള, സി.ഐ.ടി.യു ഏരിയ സെക്രട്ടറി എ.ആർ. കുഞ്ഞുമോൻ, പ്രസിഡന്റ് സുധീർ ലാൽ, കെ.സി.ഇ.യു ജില്ലാ വൈസ് പ്രസിഡന്റ് വി പ്രസാദ് എന്നിവർ സംസാരിച്ചു. ഏരിയ ട്രഷറർ സി. രാജ്കുമാർ സ്വാഗതവും കമ്മിറ്റി അംഗം കെ. ലാലു നന്ദിയും പറഞ്ഞു.
ഭാരവാഹികളായി ആർ.മുരുകൻ (പ്രസിഡന്റ്),സിനി, ആൽവിൻ ബി സ്കറിയ (വൈസ് പ്രസിഡന്റുമാർ)
ബി. പ്രകാശ് ( സെക്രട്ടറി), പ്രമീള,നിധിൻ (ജോ.സെക്രട്ടറിമാർ ),വിജുകുമാർ, വിഷ്ണു. കെ.ലാലു, രജനി, രജീഷ്, സുനി, സിനി, അനിരാജ്, ശ്രീജീവ്, എസ്.അരുൺ, മിനി, ഉദയൻപിള്ള, എസ്.അരുൺകുമാർ, പ്രശാന്ത് (കമ്മിറ്റി അംഗങ്ങൾ).