ayur

കിഴക്കേ കല്ലട: ഗ്രാമപഞ്ചായത്തും ഭാരതീയ ചികത്സാ വകുപ്പും നാഷണൽ ആയുഷ് മിഷനും ചേർന്ന് നടത്തിയ മഴക്കാല പ്രതിരോധ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. ലാലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രാജു ലോറൻസ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ ബോധവത്കരണവും പദ്ധതി വിശദീകരണവും മെഡിക്കൽ ഓഫീസർ ഡോ. രാജി വിശ്വനാഥ് നടത്തി. മെഡിക്കൽ ഓഫീസർ ഡോ. ടെൻസൺ ക്യാമ്പിന് നേതൃത്വം നൽകി. ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ റാണി സുരേഷ്, ഐ. മല്ലിക, കൊടുവിള സെന്റ് ഫ്രാൻസിസ് പള്ളി വികാരി ഫാദർ ജിജോ ജോസ് എന്നിവർ സംസാരിച്ചു.