
ഓടനാവട്ടം: എസ്.എൻ.ഡി.പി യോഗം വെളിയം സെൻട്രൽ ശാഖയിൽ വിവിധ ചടങ്ങുകളോടെ സമാധി ദിനാചരണം നടന്നു. ശാഖാ പ്രസിഡന്റ് ജി.രാജേന്ദ്രൻ, വൈസ് പ്രസിഡന്റ് ജി പ്രഭാകരൻ, കമ്മിറ്റി അംഗങ്ങളായ എസ്.കവിരാജൻ, വി. എസ്.ബൈജു, ജി. തുളസീധരൻ, എസ്. പ്രദീപ്, പി ജി അനൂപ്, വനിതാ സംഘം സെക്രട്ടറി അനിജ, യൂണിറ്റ് ഭാരവാഹികൾ, പുരുഷ സംഘം ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.