കുളത്തൂപ്പുഴ : കല്ലുവെട്ടാംകുഴി ജനവാസ മേഖലയിൽ പ്രസീദിന്റെ വീടിന് സമീപം കഴിഞ്ഞ ദിവസം രാത്രി ഏഴുമണിയോടെ ഒരു കൂറ്റൻ പെരുമ്പാമ്പിനെ കണ്ടെത്തി. ഉടൻ തന്നെ വീട്ടുകാർ തെന്മല റാപ്പിഡ് റെസ്പോൺസ് ടീമിനെ വിവരമറിയിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തെന്മല ആർ.ആർ.ടിയിലെ എസ്.എഫ്.ഒ. പ്രശാന്തിന്റെ നേതൃത്വത്തിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ജിഷ ജി. നായർ, വാച്ചർമാരായ സജി യോഹന്നാൻ, കലേഷ്, ബിബിൻ കൃഷ്ണൻ എന്നിവർ ചേർന്ന് പാമ്പിനെ ഏറെ സാഹസികമായി പിടികൂടി. തുടർന്ന് ഇതിനെ കട്ടിളപ്പാറ ഉൾവനത്തിൽ തുറന്നുവിട്ടു.