photo

കൊല്ലം: പുത്തൂർ പാങ്ങോട് ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആയുർവേദിക് സ്റ്റഡീസ് ആൻഡ് റിസർച്ചിന്റെ (എസ്.എൻ ആയുർവേദ മെഡിക്കൽ കോളേജ്) ബിരുദദാന ചടങ്ങ് ആരോഗ്യ സർവകലാശാല രജിസ്ട്രാർ ഡോ. എസ്.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ഹെൽത്ത് കെയർ സൊസൈറ്റി ചെയർമാൻ പ്രൊഫ. കെ.ശശികുമാർ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ഡോ. കെ.വി.പ്രദീപ്, ശ്രീനാരായണ ഹെൽത്ത് കെയർ സൊസൈറ്റി സെക്രട്ടറി എം.എൽ.അനിധരൻ, ഡോ. സി.രഘുനാഥൻ നായർ, ഡോ. എ.അബിൻ, ഡോ. എ.നളിനാക്ഷൻ, ഡോ. സുധീഷ്, ഡോ. എം.ആനന്ദി, ഡോ. വി.എം.സൗമ്യമോൾ എന്നിവർ സംസാരിച്ചു. രാവിലെ ധന്വന്തരി പ്രാർത്ഥനയോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. ഗുരുവന്ദനം, കലാപരിപാടികൾ, മ്യൂസിക് ബാൻഡ് എന്നിവയും നടന്നു.