പുനലൂർ: ശ്രീനാരായണഗുരുദേവ സമാധി ദിനാചരണം എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയനിലെ 71 ശാഖകളിലും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ആസ്ഥാനങ്ങളിലും ആചരിച്ചു . ഗുരു ക്ഷേത്രങ്ങളിൽ രാവിലെ മുതൽ പ്രത്യേക പൂജയും സമൂഹപ്രാർത്ഥനയും പുഷ്പാർച്ചനയും ഉപവാസവും ഗുരുദേവ കൃതികളുടെ ആലാപനവും സമാധി ദിന സന്ദേശ സമ്മേളനങ്ങളും ദാനവും നടന്നു.ശാഖായോഗം, വനിതാ സംഘം , യൂത്ത് മൂവ്മെന്റ് , മൈക്രോ ഫിനാൻസ് , കുടുംബയൂണിറ്റ്, ബാലജന യോഗം , കുമാരി സംഘം , കുമാരസംഘം ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.
മാത്ര ശാഖയിൽ നടന്ന ചടങ്ങിൽ പുനലൂർ യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ് പങ്കെടുത്തു. ഐക്കരക്കോണം, ഏറം, ഏരൂർ, വെഞ്ചേമ്പ്, അഗസ്ത്യക്കോട്, ആലഞ്ചേരി, നെട്ടയം, ഇടമൺ പടിഞ്ഞാറ്, ഇടമുളക്കൽ, ഇടയം, മണിയാർ, മതുരപ്പ, വാളക്കോട്, വിളക്കുവെട്ടം, ഇടമൺ കിഴക്ക്, തേവർതോട്ടം, മുങ്ങോട്, പുനലൂർ ടൗൺ, കുളത്തൂപ്പുഴ, കഴുതുരുട്ടി, ആർച്ചൽ, കരവാളൂർ, ഉറുകുന്ന്, കമുകുംചേരി, തെന്മല, എരിച്ചിക്കൽ, ഏഴംകു ളം, അയിലറ, ഇളമ്പൽ, അഞ്ചൽ, ആര്യങ്കാവ്, ആനപെട്ടകോങ്കൽ, ഇളവറാംകുഴി, ഇടപ്പാളയം, നരിക്കൽ, ഫ്ലോറൻസ്, മാമ്പഴത്തറ, ചോഴിയക്കോട്, പ്ലാത്തറ, റോസ്മല, ഒറ്റക്കൽ, നെല്ലിപ്പള്ളി, കാര്യറ, പ്ലാച്ചേരി, കലയനാട്, അരീക്കൽ, കോമളം, അഷ്ടമംഗലം, മാത്ര, ഇടമൺ 34, കക്കോട്, വിളക്കുപാറ, മാർത്താണ്ഡംകര, ആയൂർ ടൗൺ, പാലമുക്ക്, പുത്തയം, നെടിയറ, വെട്ടിക്കോട്, ഇടമുളക്കൽ നോർത്ത്, പാണയം, വന്മള, വട്ടപ്പട, ശാസ്താംകോണം, കുറവൻതേരി, ചാലിയക്കര, ഈച്ചംകുഴി, ഒഴുകുപാറയ്ക്കൽ, നടക്കുന്നുംപുറം, കുരുവിക്കോണം, അമ്പലംമുക്ക്, പുഞ്ചക്കോണം എന്നീ ശാഖകളിലാണ് മഹാ സമാധി ദിനാചരണം നടന്നത്.