കൊട്ടാരക്കര: ശ്രീനാരായണ ഗുരുദേവന്റെ 98-ാം മഹാസമാധി ദിനാചരണം എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര ആർ.ശങ്കർ സ്മാരക താലൂക്ക് യൂണിയന്റെ കീഴിലുള്ള 91 ശാഖകളിലും യൂണിയൻ മന്ദിരത്തിലും നടന്നു. യൂണിയൻ മന്ദിരത്തിലെ ഗുരുക്ഷേത്രത്തിൽ ഗുരുദേവ കൃതികളുടെ പാരായണം, സമൂഹ പ്രാർത്ഥന, ഉപവാസ പ്രാർത്ഥന എന്നിവ നടന്നു. താലൂക്ക് യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ സമാധി ദിനാചരണ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു.
പരിപാടികളിൽ യൂണിയന്റെയും പോഷക സംഘടനകളുടെയും ഭാരവാഹികൾ പങ്കെടുത്തു. യൂണിയൻ സെക്രട്ടറി അഡ്വ. എൻ.രവീന്ദ്രൻ, മുൻ യൂണിയൻ സെക്രട്ടറിമാരായ ജി.വിശ്വംഭരൻ, അഡ്വ.പി.അരുൾ, യോഗം ബോർഡ് മെമ്പർ അഡ്വ.പി.സജീവ് ബാബു, ബോർഡ് മെമ്പർ അനിൽകുമാർ ആനക്കോട്ടൂർ, യൂണിയൻ കൗൺസിൽ അംഗങ്ങളായ കരിങ്ങന്നൂർ മോഹനൻ, ബൈജു പാണയം, ആർ.വരദരാജൻ, കെ. രമണൻ കാരുവേലിൽ, വനിതാ സംഘം ഭാരവാഹി ഡോ.സബീന വാസുദേവ് തുടങ്ങിയവർ പങ്കെടുത്തു. ഉപവാസ പ്രാർത്ഥനയ്ക്ക് ശേഷം മധുര വിതരണവും നടന്നു.