gurudharmam

എഴുകോൺ: ഗുരുധർമ്മ പ്രചാരണ സംഘം കേന്ദ്ര കമ്മിറ്റി ശ്രീനാരായണഗുരുദേവ മഹാസമാധി ദിന സമ്മേളനവും ശിവഗിരിയിലേക്ക് സമാധി സന്ദേശ ജാഥയും നടത്തി. ചീരങ്കാവിൽ നടന്ന സമ്മേളനം കൊട്ടാരക്കര നഗരസഭാ ചെയർമാൻ അഡ്വ.കെ.ഉണ്ണികൃഷ്ണമേനോൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ എഴുകോൺ രാജ്മോഹൻ അദ്ധ്യക്ഷനായി. ശിവഗിരിയിലേക്കുള്ള സമാധി സന്ദേശ ജാഥ ക്യാപ്റ്റൻമാരായ സുശീല മുരളീധരൻ, ശാന്തിനി കുമാരൻ എന്നിവർക്ക് പീത പതാക നൽകി കേരള കോൺഗ്രസ് ജേക്കബ് ജില്ലാ പ്രസിഡന്റ് ആർ.രാജശേഖരപിള്ള ഉദ്ഘാടനം ചെയ്തു. സംഘം ജനറൽ സെക്രട്ടറി ബി.സ്വാമിനാഥൻ, ഇന്ത്യൻ ദളിത് സൊസൈറ്റി പ്രസിഡന്റ് വല്ലം ഗണേശൻ, മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ പാത്തല രാഘവൻ, കവി ഉണ്ണി പുത്തൂർ, ജയസത്യൻ നെടുവത്തൂർ, പ്രിയ, ക്ലാപ്പന സുരേഷ്, ശോഭന ആനക്കോട്ടൂർ, ശാന്തിനി കുമാരൻ, മാധവി കോട്ടത്തല, മുരളീധരൻ, സുപ്രിയ കോട്ടാത്തല എന്നിവർ സംസാരിച്ചു. തുടർന്ന് ജാഥ ശിവഗിരി മഹാ സമാധിയിൽ വെച്ച് ശിവഗിരി ധർമ്മ സംഘം മുൻ ട്രഷറർ സ്വാമി പരാനന്ദ, സ്വാമി കൃഷ്ണാനന്ദ, സംഘം തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്‌ വർക്കല മോഹൻദാസ്, വള്ളക്കടവ് സുബൈർ എന്നിവർ ചേർന്ന് സ്വീകരിച്ചു.