തൊടിയൂർ: മാലുമേൽ ശ്രീദേവീ ക്ഷേത്രത്തിൽ നവാഹയജ്ഞവും നവരാത്രി മഹോത്സവവും ആരംഭിച്ചു. കന്യാകുമാരിയിലെ വിമൽ വിജയ് ആണ് യജ്ഞാചാര്യൻ. ഇന്ന്രാവിലെ അഷ്ടാഭിഷേകം, ഗണപതി ഹോമം, ദേവ ജപം, ശ്രീസൂക്തം, ലളിത സഹസ്രനാമം, ലളിതോപാഖ്യാനം, സൗന്ദര്യലഹരി പാരായണം, വിചിന്തനം, ഗ്രന്ഥ നമസ്കാരം, പാരായണം, ലഘു സപ്തശതീ ഹവനം, ആചാര്യ പ്രഭാഷണം, ഉച്ചയ്ക്ക് 12.30ന് അന്നദാനം എന്നിവ നടന്നു. വൈകിട്ട് 5ന് ത്രിമൂർത്തി പൂജ, 6.15ന് വിഷ്ണു സഹസ്രനാമജപം, 6.20ന് പൂമൂടൽ, തുടർന്ന് ദീപാരാധന, ആചാര്യ പ്രഭാഷണം, സമൂഹപ്രാർത്ഥന, ദീപാരാധന, മംഗളാരതി എന്നിവയും നടക്കും. തുടർദിവസങ്ങളിലും ഈ ചടങ്ങുകൾ തുടരും. നാളെ വൈകിട്ട് 5ന് കല്യാണി പൂജ, 24ന് വൈകിട്ട് 5ന് രോഹിണി പൂജയും വിദ്യാഗോപാലമന്ത്രാർച്ചനയും, 25ന് രാവിലെ 10.30ന് മഹാമൃത്യുഞ്ജയഹോമവും വൈകിട്ട് 5ന് കാളികാ പൂജയും നടക്കും. 26ന് രാവിലെ 11ന് പാർവ്വതി സ്വയംവരം, വൈകിട്ട് 5ന് ചണ്ഡികാ പൂജ; 27ന് വൈകിട്ട് 5ന് ശാംഭവി പൂജ, 28ന് വൈകിട്ട് 5ന് ദുർഗ്ഗാ പൂജയും 7ന് രാജമാതംഗി പൂജയും നടക്കും. 29ന് രാവിലെ 8.30-സുഭദ്രാ പൂജ, 9ന് ഗായത്രി ഹോമം, ഉച്ചയ്ക്ക് 1ന് കലശപൂജ, വൈകിട്ട് 4ന് അവഭൃഥസ്നാന ഘോഷയാത്ര, രാത്രി 8ന് 35 കലാകാരന്മാർ അണിനിരക്കുന്ന പഞ്ചാരിമേളം തുടങ്ങിയ വിശേഷാൽ പരിപാടികളോടെ നവാഹം സമാപിക്കും.