ccc
കൊട്ടാരക്കര ടൗൺ ശാഖയിലെ ഗുരു സമാധിദിനാചരണ ചടങ്ങുകൾ യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര: എസ്.എൻ.ഡി.പി യോഗം 852-ാം നമ്പർ കൊട്ടാരക്കര ടൗൺ ശാഖയുടെ ആഭിമുഖ്യത്തിൽ ഗുരുസമാധി ദിനാചരണം നടന്നു. റെയിൽവേ സ്റ്റേഷൻ ജംഗ്ഷനിലെ ശാഖാ മന്ദിരത്തിൽ നടന്ന ചടങ്ങുകളിൽ ഗുരുഭാഗവത പാരായണം, ഗുരുദേവന്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന, ഉപവാസ പ്രാർത്ഥന, ദീപാരാധന, പായസ വിതരണം എന്നിവ ഉൾപ്പെട്ടിരുന്നു.

ഉച്ചയ്ക്ക് 12ന് യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ ദുർഗാ ഗോപാലകൃഷ്ണന് പായസം നൽകി മധുര വിതരണം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.ആർ.ഉദയകുമാർ, സെക്രട്ടറി സുദേവൻ കൽപ്പകവാടി, യൂണിയൻ സെക്രട്ടറി അഡ്വ.എൻ.രവീന്ദ്രൻ, സന്തോഷ് അവണൂർ, ചിരട്ടക്കോണം തുളസീധരൻ, അഡ്വ. ആനക്കോട്ടൂർ മുരളി, ദുർഗാ ഗോപാലകൃഷ്ണൻ, അശോകൻ, രാജൻ നേതാജി, മോഹനൻ ആദിയഴികത്ത്, ജയലത, സുനിൽ കുമാർ, സരസൻ തുടങ്ങിയവർ ചടങ്ങുകളിൽ പങ്കെടുത്തു.