ccc

കടയ്ക്കൽ: കടയ്ക്കൽ എ.ജി.പബ്ലിക് സ്കൂളിൽ വെച്ച് നടന്ന സി.ബി.എസ്.ഇ ജില്ലാ കലോത്സവം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. വി.അനിൽകുമാർ അദ്ധ്യക്ഷനായി. എ.ജി സ്കൂൾ പ്രിൻസിപ്പൽ മേരിക്കുട്ടി ജോസ്, കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.മനോജ്‌കുമാർ, ഗ്രാമപഞ്ചായത്ത് അംഗം വി. വേണുകുമാരൻ നായർ, ഡോ.ഡി.പൊന്നച്ചൻ, യു.സുരേഷ്, എസ്. ചന്ദ്രകുമാർ, കെ.ഹരികുമാർ, ഡോ. സുഷമ മോഹൻ, ഡോ. രാജു എം.തോമസ്, സജീവ്, ജേക്കബ് ജോർജ് തുടങ്ങിയവർ സംസാരിച്ചു.

ജില്ലയിലെ 30 സ്കൂളുകളിൽ നിന്നായി 2000-ൽ അധികം വിദ്യാർത്ഥികൾ കലോത്സവത്തിൽ പങ്കെടുത്തു. 18 വേദികളിലായി 5 വിഭാഗങ്ങളിലായി 44 ഇനങ്ങളിൽ മത്സരങ്ങൾ നടന്നു. കലോത്സവത്തിന്റെ രണ്ടാം ഘട്ടം 26, 27, 28 തീയതികളിൽ കരവാളൂരിൽ വെച്ച് നടക്കും.