
അഞ്ചാലുംമൂട്: കൊല്ലത്തെ അറിയപ്പെടുന്ന ഗഞ്ചിറ വിദ്വാനായിരുന്ന പെരിനാട് സുകുമാരൻ (98) അന്തരിച്ചു. വാർദ്ധക്യ സഹചമായ അസുഖത്തെ തുടർന്ന് പനയത്തെ കുടുംബ വീടായ മണ്ണാന്തറയിൽ വച്ചായിരുന്നു അന്ത്യം. കേരളത്തിന് അകത്തും പുറത്തുമായി ആയിരത്തോളം കേന്ദ്രങ്ങളിൽ പ്രമുഖ സംഗീതഞ്ജരോടൊപ്പം ഗഞ്ചിറ ഉപയോഗിച്ചിരുന്ന പെരിനാട് സുകുമാരൻ നിരവധി അവാർഡുകളും ലഭിച്ചിട്ടുണ്ട്. പരേതയായ ലക്ഷ്മി കുട്ടിയാണ് ഭാര്യ. മക്കൾ: പരേതനായ രമേശൻ, രാജു, വാവച്ചി, ഷാജി, അശോകൻ, ഉഷ, അജയൻ, ലത, ഷീജ. മരുമക്കൾ: ഭഗീരഥി, ഗീത, സിന്ധു, രജനി, രമേശൻ, പാർത്ഥസാരഥി, സുരേഷ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന്.