
കൊല്ലം: മദ്യലഹരിയിൽ യുവാവ് കെ.എസ്.ആർ.ടി.സി ബസിന് നേരെ കല്ലെറിഞ്ഞു. സംഭവത്തിൽ കടപ്പാക്കട സ്വദേശിയായ 45 കാരനെ ഈസ്റ്റ് പൊലീസ് പിടികൂടി. ഇന്നലെ രാത്രി 8 ഓടെ കടപ്പാക്കട പ്രതിഭ ജംഗ്ഷനിലായിരുന്നു സംഭവം. കുണ്ടറയിൽ നിന്ന് കരുനാഗപ്പള്ളിയിലേക്ക് വന്ന കെ.എസ്.ആർ.ടി.സി ഓർഡിനറി ബസിന് നേരെയാണ് കല്ലെറിഞ്ഞത്. മുൻവശത്തെ ചില്ല് പൂർണമായും തകർന്നു. ഇയാൾ മദ്യപിച്ച് റോഡരികിൽ കിടക്കുകയായിരുന്നുവെന്ന് സമീപവാസികൾ പറഞ്ഞു. ബസിലുണ്ടായിരുന്ന യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റിവിട്ടു.