കൊല്ലം: ഭാര്യയുടെ മരണത്തിന് പിന്നാലെ ഭർത്താവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഇരവിപുരം തെക്കേവിള തുണ്ടിൽ കിഴക്കതിൽ ബൈജുവിനെയാണ് (60) ഇന്നലെ വൈകിട്ട് 3 ഓടെ ഭരണിക്കാവ് ഭാഗത്ത് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് ബൈജുവിന്റെ ഭാര്യ ഭാമ (50) ഇരവിപുരം മാർക്കറ്റിൽ വച്ച് കുഴഞ്ഞുവീണ് മരിച്ചത്.
ഭാര്യയുടെ മരണവിവരം അറിഞ്ഞപ്പോൾ മുതൽ മനോവിഷമത്തിലായിരുന്നു. ഇരുവരുടെയും മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഇവർക്ക് മക്കളില്ല. ഇരവിപുരം പൊലീസ് കേസെടുത്തു.